പരപ്പനങ്ങാടി : താനൂര്‍ ബോട്ടപകടത്തില്‍ ജീവന്‍ നഷ്ടമായത് ഒരു കുടുംബത്തിലെ 12 പേര്‍ക്ക്. ഇവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കും ജീവന്‍ നഷ്ടമായി. ഒരാളെ അപകടത്തില്‍ കാണാതായി.
പരപ്പനങ്ങാടി തീരത്തെ സെയ്തലവിയുടെ കുടുംബത്തിലെ 12 പേരുടെ ജീവനാണ് പുഴയെടുത്തത്. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43) മകള്‍ ഹസ്‌ന (18) ഷംന (16) ഷഫ് ല (13), ഫിദ ദില്‍ ന (8), സെയ്തലവിയുടെ സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27) മകള്‍ ഷഹ്‌റ (8) ഫാത്തിമ റിഷിദ (7), നൈറ ഫാത്തിമ (10 മാസം ) , സൈതലവിയുടെ സഹോദരി നുസ്രത്തിന്റെ മകള്‍ ആയിഷ മഹറിന്‍ (ഒന്നര വയസ്സ് ) എന്നിവര്‍ക്കാണ് ദാരുണപകടത്തില്‍ ഒരേ കുടുംബത്തില്‍ നിന്നും ജീവന്‍ നഷ്ടമായത് .
ആവില്‍ ബീച്ചില്‍ കുന്നുമ്മല്‍ വീട്ടില്‍ ഭാര്യ കുന്നുമ്മല്‍ ജല്‍സിയ എന്ന കുഞ്ഞിമ്മു( 42) മകന്‍ ജരീര്‍( 12 ) എന്നിവരും അപകടത്തില്‍ മരണപ്പെട്ടു. അവരുടെ മക്കളായ ജന്നയും (8) ജിഫ്‌റയും( 10) അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



