ബെംഗളൂരു: കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള അത്തിബെലെയിലെ പടക്ക ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. കടയുടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ശനിയാഴ്ച വൈകുന്നേരം 3.30നായിരുന്നു സംഭവം. ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബെംഗളൂരു റൂറല്‍ പോലീസ് സൂപ്രണ്ട് (എസ്പി) മല്ലികാര്‍ജുന്‍ ബല്‍ദണ്ടി പറഞ്ഞു.
തീപിടിത്തത്തില്‍ ബൈക്കുകള്‍ ഉള്‍പ്പെടെ ഏഴ് വാഹനങ്ങളും കത്തിനശിച്ചു. നാല് ജീവനക്കാര്‍ പരി ക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി അഗ്‌നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തി നൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മറ്റ് ജീവനക്കാരെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാ ണ്. മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ട്. തീപിടിത്തമുണ്ടായപ്പോള്‍ ഗോഡൗണിനുള്ളില്‍ 20 തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട് പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) സംഘമടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


