പോലീസിന് നല്‍കാന്‍ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി ; യുവാവ് അറസ്റ്റില്‍

തിരൂരങ്ങാടി: മൂന്നിയൂര്‍ തയ്യിലക്കടവ് സ്വദേശിയില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. എ ആര്‍ നഗര്‍ യാറത്തുംപടി പാലമടത്തില്‍ പുതുപറമ്പില്‍ ഉബൈദിനെ (28)യാണ് തിരൂരങ്ങാടി പൊലീസ് അറസറ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പൊലീസിന് നല്‍കാനെന്ന് പറഞ്ഞ് തയ്യില്‍ക്കടവ് സ്വദേശിയില്‍നിന്ന് യുവാവ് 20,000 രൂപ ആവശ്യപ്പെടുകയായി രുന്നു. എന്നാല്‍, ഇയാള്‍ നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഭീഷണി പ്പെടുത്തി. തുടര്‍ന്ന് 12000 രൂപ തയ്യിലക്കടവ് സ്വദേശി നല്‍കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top