ഗുജറാത്ത് തീരത്തുനിന്ന് 11 പാക്ക് ബോട്ടുകള്‍ പിടിച്ചെടുത്തു

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് സമുദ്രാതിര്‍ത്തിയില്‍ നിന്ന് 11 പാക്കിസ്ഥാന്‍ ബോട്ടുകള്‍ പിടികൂടി. ബിഎസ്എഫ് ബുധനാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പാക്ക് മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയത്.

സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടുകളാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തു. പരിശോധന തുടരുന്നതായി ബിഎസ്എഫ് അറിയിച്ചു.

ഗുജറാത്തിലെ കച്ച് ജില്ലയിലെ ഹരാമിനല്ല മേഖലയില്‍ ബുധനാഴ്ച പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളും നുഴഞ്ഞുകയറിയതായി ബിഎസ്എഫിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ബിഎസ്എഫിന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപക തിരച്ചിലിലാണ് 11 ബോട്ടുകള്‍ പിടിച്ചെടുത്തത്. മറഞ്ഞിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികളെ കണ്ടെത്താന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍.

 

Share news
error: Content is protected !!
Scroll to Top