വടകരയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ജെ ടി റോഡില്‍ രാവിലെ എട്ട് മണിയോടെ അപകടം സംഭവിച്ചത്.

ഒരു ബസ് മറ്റൊരു ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top