Section

malabari-logo-mobile

മതിയായ രേഖകളില്ലാത്ത 106500 രൂപ ഫ്‌ളയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു

HIGHLIGHTS : 106500 without sufficient documents was seized by the flying squad

കോഴിക്കോട്:ഫ്‌ലയിംഗ് സ്‌ക്വാഡ് വാഹനപരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 106500 രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം.

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ ചിലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനായി വിവിധ സ്‌ക്വാഡുകള്‍ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും
തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതോടെ കൂടുതല്‍ നിരീക്ഷണത്തിനായി സ്‌ക്വാഡുകള്‍ പരിശോധനക്ക് ഇറങ്ങും.

sameeksha-malabarinews

മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളില്‍ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ മനോജന്‍ കെ പി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!