അതിവേഗ റെയില്‍ പാതയ്ക്ക് 100 കോടി

തിരുവനന്തപുരം: ആര്‍ആര്‍ടിഎസ് അതിവേഗ റെയില്‍ പാതയ്ക്ക് ബജറ്റില്‍ 100 കോടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ . തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ യാത്ര അനിവാര്യമാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ഡല്‍ഹി – മീററ്റ് റാപിഡ് റെയില്‍ ട്രാന്‍സിറ്റ് മാതൃകയില്‍ നാല് ഘട്ടത്തിലാണ് കേരളത്തില്‍ ഈ സംവിധാനം വിഭാവനം ചെയ്യുന്നത്.

പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഒന്നാം ഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ , രണ്ടാം ഘട്ടം തൃശൂര്‍ – കോഴിക്കോട് , മൂന്നാം ഘട്ടം കോഴിക്കോട് – കണ്ണൂര്‍ ,നാലാം ഘട്ടം കണ്ണൂര്‍ – കാസര്‍കോട് എന്നീ രീതിയിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഉയര്‍ന്ന തൂണുകളിലൂടെ കടന്നുപോകുന്ന പദ്ധതി നഗര – മെട്രോ പദ്ധതികളുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top