ജൈവമാലിന്യം വളമാക്കി മാറ്റാന്‍ കാലിക്കറ്റ് കാമ്പസില്‍ 100 ബയോ ബിന്നുകള്‍

തേഞ്ഞിപ്പലം: ജൈവ മാലിന്യ സംസ്‌കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 100 സംഭരണികള്‍ സ്ഥാപിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റി ഉപയോഗിക്കുന്നതാണ് പദ്ധതി. ലൈഫ് സയന്‍സ് പഠനവകുപ്പിന്റെ നേതൃത്വത്തില്‍ കാമ്പസിലെ ഹരിത കമ്മിറ്റിയും ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കല്‍ സമിതിയും ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.

ബയോ ഡൈജസ്റ്റര്‍ ബിന്നുകളുടെ ഉപയോഗ പരിശീലനവും പദ്ധതി ഉദ്ഘാടനവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി അധ്യക്ഷനായി.

പാലക്കാട് ഐ.ആര്‍.ടി.സിയിലെ ടി. ലളിതന്‍ ബയോബിന്‍ ഉപയോഗിക്കുന്നത് വിശദീകരിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍. ഹരിത കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ- ജൈവമാലിന്യ സംസ്‌കരണ സംഭരണി ഉപയോഗത്തെക്കുറിച്ച് പാലക്കാട് ഐ.ആര്‍.ടി.സിയിലെ വിദഗ്ധന്‍ ടി. ലളിതന്‍ ക്ലാസെടുക്കുന്നു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍ തുടങ്ങിയവര്‍ സമീപം.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top