Section

malabari-logo-mobile

തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം, പൊതുപരിപാടികള്‍ക്ക് 1500 പേര്‍ വരെ; ബാറുകളിലും ഇനി നിയന്ത്രണമില്ല

HIGHLIGHTS : 100% access to theaters, up to 1500 for public events; Bars are no longer regulated

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി ഒഴിവാക്കി. തിയേറ്ററുകളില്‍ ഇനി മുതല്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായി.

തിയേറ്ററുകള്‍, ബാറുകള്‍, പൊതു-സ്വാകര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയ്ക്കാണ് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ബാറുകള്‍, ക്ലബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

sameeksha-malabarinews

പൊതു പരിപാടികളില്‍ 1500 പേര്‍ക്ക് അനുമതിയുണ്ട്. സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!