ബേപ്പൂര്‍ തുറമുഖത്തെ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പോര്‍ട്ട് ഓഫീസര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി.
തൊഴിലാളികള്‍ക്ക് 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ 2026 സെപ്തംബര്‍ 30 വരെ നിലവിലെ കൂലിയുടെ 10 ശതമാനം വര്‍ധന ലഭിക്കും. യോഗത്തില്‍ സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു യൂണിയനുകളുടെ ഭാരവാഹികളും സെയിലിംഗ് വെസൽ ഏജന്റ്സ് ആൻഡ് ഷിപ്മെന്റ് കോൺട്രാക്റ്റേഴ്സ് വെൽഫയർ അസോസിയേഷൻ (SVASCA) ഭാരവാഹികളും പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




