കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.758 കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 1.758 കിലോ സ്വര്‍ണം പിടികൂടി. ഒരുകിലോ സ്വര്‍ണവുമായി ഓമശേരി ചാലില്‍ മുഹമ്മദ് ബഷീര്‍ (51), 158 ഗ്രാം സ്വര്‍ണവുമായി വടകര കടമേരി ബഷീര്‍ (52) എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവള ടെര്‍മിനലിന് പുറത്ത് കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്.

സ്വര്‍ണം ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ചു വച്ച് കടത്തിയ മുഹമ്മദ് ബഷീറിനെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുനിന്നാണ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 45 ലക്ഷം രൂപ വില വരും.

കടമേരി ബഷീറിനെ കസ്റ്റംസാണ് പിടികൂടിയത്. മൂന്ന് ഗുളികകളാക്കി ശരീര ത്തില്‍ ഒളിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം. ബഹറൈനില്‍നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനത്തിലാണ് ബഷീര്‍ കരിപ്പൂരിലെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 3 ലക്ഷം രൂപ വില വരും.

 

 

 

Share news
error: Content is protected !!
Scroll to Top