Section

malabari-logo-mobile

പരപ്പനങ്ങാടി കോടതി സമുച്ചയ നിര്‍മാണ അവലോകനം നടത്തി

HIGHLIGHTS : Parappanangady Court Complex construction review was conducted

25 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന പരപ്പനങ്ങാടി കോടതി സമുച്ചയത്തിന്റെ നിര്‍മാണ അവലോകനം സ്ഥലം സന്ദര്‍ശിച്ചു കെ.പി.എ മജീദ് എം.എല്‍.എ നടത്തി. പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട എഞ്ചിനീയര്‍മാരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചാണ് നിര്‍മാണത്തിലെ സാങ്കേതിക വശങ്ങള്‍ ചര്‍ച്ച ചെയ്തത്. പരപ്പനങ്ങാടി കോടതിയിലെ മുനിസിഫും മജിസ്‌ട്രേറ്റും ബാര്‍ അസോസിയേഷനിലെ വക്കീലന്മാരും യോഗത്തില്‍ പങ്കെടുത്തു.

പ്രകൃതിക്ക് ദോഷം വരാത്ത രൂപത്തില്‍ രൂപകല്‍പന നടത്തി കോടതിയുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുന്ന രൂപത്തിലാണ് പരപ്പനങ്ങാടി കോടതി സമുചയത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്.

sameeksha-malabarinews

ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ഥലസൗകര്യങ്ങളുള്ള കോടതിയാണ് പരപ്പനങ്ങാടി കോടതി. ഈ കോടതിയില്‍ മുനിസിപ്പായിരിക്കുന്ന സമയത്തായിരുന്നു ഓ ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ രചിച്ചത്. മാത്രവുമല്ല പ്രകൃതി സൗഹൃദ അന്തരീക്ഷം കൂടിയാണ് ഈ കോടതിക്കുള്ളത്.

പരപ്പനങ്ങാടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കറ്റ് വനജ വള്ളിയില്‍ , പരപ്പനങ്ങാടി മുന്‍സിഫ് ഇ.എന്‍ ഹരിദാസന്‍, ജുഡീഷ്യല്‍ മജിസ്ട്രറ്റ് എം.വിപില്‍ദാസ് , അഭിഭാഷകരായ അഡ്വ. ഒ.മോഹന്‍ദാസ് , പി.എന്‍ വാസുദേവന്‍, കുഞ്ഞാലികുട്ടി കടകുളത്ത്, ടി.കുഞ്ഞമ്മദ്, പി.പി ഹാരിഫ്, കെ .പി സൈതലവി, കെ.ടി ബാലകൃഷണന്‍, കെ.കെ സുനില്‍ കുമാര്‍, ഒ. കൃപാലിനി , കെ. കെ സൈതലവി, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!