ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച അറബി അറസ്റ്റില്‍.

ഹൈദരാബാദ്: അറബ് വംശജര്‍ക്ക് ഇപ്പോഴും ഹൈദരാഹബാദ് ഒരു വിവാഹ കമ്പോളം തന്നെ. വെള്ളിയാഴ്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച 44 കാരന്‍ അറബിയെ പോലീസ് പൊക്കി. സുഡാനില്‍ എഞ്ചിനിയറായ ഇയാള്‍ ഹൈദരാബാദിലെ മൊഖാല്‍പുര ഏരിയയില്‍ നിന്നാണ് വിവാഹം കഴിച്ചത്.

വിവാഹിതയായ പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരം ഫിബ്രുവരി 21 ന് നാല് പെണ്‍കുട്ടികളെ സുഡാന്‍ പൗരന്റെ മുന്നില്‍ പരേഡ് നടത്തിയെന്നും അവരില്‍ നിന്ന് ‘വരന്‍’തന്നെ തിരഞ്ഞെടുക്കുകയുമായിരുന്നെന്നാണ്. ഇതെ തുടര്‍ന്ന് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിന് മുന്‍പ് ഒരു ഖാസിയെത്തി തന്റെ നിക്കാഹ് നടത്തുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ മഹറായി നല്‍കിയിരുന്നതായും ബാക്കി ഒരു ലക്ഷം രൂപ വിവാഹവും, ‘മധുവിധുവും’ കഴിഞ്ഞ് ഇയാള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ നല്‍കാമെന്നുമായിരുന്നത്രെ കരാര്‍.

എന്നാല്‍ വിവാഹ രാത്രിയില്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മൊഖാല്‍പുര പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പോലീസ് സുഡാനിയായ വരന്‍ ഒസാമ ഇബ്രാഹിം, പെണ്‍കുട്ടിയുടെ പിതാവ് യൂസഫ് പട്ടേല്‍, മാതാവ് മുംതസ് ബീഗം ഈ വിവാഹം നടത്തിയ രണ്ടു ബ്രോക്കര്‍മാര്‍ എന്നിവരെ അറസ്റ്റു ചെയ്തു.

ഒസാമ ഇബ്രാഹിം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

 

Share news
error: Content is protected !!
Scroll to Top