പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍; കോണ്‍ഗ്രസ് സമരം തുടങ്ങി.

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലനുവദിച്ച ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഐ കമ്മിറ്റി ചെട്ടിപ്പടി ഫിഷറീസ് മല്‍സ്യ ഭവന്‍ ഓഫീസിനു മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി..

നിര്‍മ്മാണ പ്രവര്‍ത്തനം വൈകുകയാണെങ്കില്‍ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ഹംസക്കോയ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.കെ. തങ്ങള്‍, ഡിസിസി അംഗം സി.പി.ബി മേനോന്‍, ബി.പി ഹംസക്കോയ. പി.എ ലത്തീഫ്, പി.ഒ സലാം, സി.വേലായുധന്‍,കെ.പി ഭരതന്‍, കെ ഹാജഹാന്‍, എം .എം മുസ്തഫ, കാട്ടുന്ദന്‍ മുഹമ്മദ് കുട്ടി, കെ.പി കുഞ്ഞിമോന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top