പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്

പരപ്പനങ്ങാടി: ഇന്നലെ പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ടോള്‍പിരിയ്ക്കുന്നത് തടഞ്ഞ ഡിവൈഎഫ്‌ഐ, ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ ക്രൂരമായി ലാത്തിചാര്‍ജ്ജ് ചെയ്തതില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരപ്പനങ്ങാടിയില്‍ പൂര്‍ണം.

കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ബാങ്കുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സമരാനുകൂലികള്‍ അടപ്പിച്ചു.

ഡിവൈഎഫ്‌ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പാലത്തിങ്ങലും, ചെട്ടിപ്പടിയിലുമടക്കം പരപ്പനങ്ങാടി പഞ്ചായത്തില്‍ മുഴുവന്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.

ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ്സുകളും ഇരുചക്ര വാഹനങ്ങളും ഒഴികെ മറ്റു വാഹനങ്ങളൊന്നും ഓടുന്നില്ല. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

 

 

 

Share news
error: Content is protected !!
Scroll to Top