തിരൂരങ്ങാടി പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

തിരൂരങ്ങാടി: തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് ബോഡ് യോഗത്തില്‍ മുസ്ലീംലീഗ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. പഞ്ചായത്ത് ഓഫീസിന് പുറത്ത് ജനകീയ സമിതിയുടെ മാര്‍ച്ചിലും സംഘര്‍ഷം.

പുരാ പദ്ധതിയുടെ ഭാഗമായി നവരക്കായ് പാടം നികത്തി ബസ്സ്റ്റാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയ സമിതി ഇന്ന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തികൊണ്ടിരിക്കേ ഈ വിഷയം ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത് ലീഗ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

പഞ്ചായത്ത് അംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ചായത്ത് ഓഫീസന് പുറത്ത് ജനകീയ സമിതിയുടെ സമരം നടന്നുകൊണ്ടിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top