സൗന്ദര്യം ശാപമായി ; മൂന്ന് സുന്ദരന്‍മാരെ നാട് കടത്തി

റിയാദ്: ഇത്തവണ സൗന്ദര്യം കൂടിയതില്‍ കുടുങ്ങിപ്പോയത് സ്ത്രീകളല്ല പുരുഷന്‍മാരാണ്. കര്‍ശനമായ മത നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദിയിലെത്തുന്ന സുന്ദരന്‍മാരും ഇനി പേടിക്കണമെന്നാണ് അറബി പത്രമായ എലാഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പുക്കുന്നത്. അതിസുന്ദരന്‍മാരാണെന്ന കുറ്റത്തിന് 3 യുവാക്കളെ നാടുകടത്തിയെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിയാദില്‍ നടന്ന ഒരു സാംസ്‌കാരിക സമ്മേളനത്തിനിടെയാണ് സംഭവം. സമ്മേളന പ്രതിനിധികളായി യുഎഇയില്‍ നിന്ന്എത്തിയ മൂന്ന് യുവാക്കളെയാണ് സമ്മേളനം നടക്കുന്ന സ്ഥലത്ത് വെച്ച് മതപോലീസ് ബലം പ്രയോഗിച്ച് സ്വദേശത്തേക്ക് കടത്തി വിടുകയായിരുന്നു.

സാംസ്‌കാരിക സമ്മേളനത്തിന്് എത്തുന്ന സ്ത്രീകള്‍ ഇവരില്‍ ആകൃഷ്ടരാവുമെന്ന് ഭയന്നാണത്രെ ഈ 3 യുവാക്കളെ സ്വരാജ്യത്തേക്ക് കയറ്റിവിട്ടതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Share news
error: Content is protected !!
Scroll to Top