സ്വാതന്ത്ര്യ സമര സ്മരണകളുണര്‍ത്തി ടോള്‍ വിരുദ്ധ സമരം

പരപ്പനങ്ങാടി : രാജ്യം അതിന്റെ 67 ാം സ്വാതന്ത്ര്യ ദിനാഘോഷം ആചരിക്കുമ്പോള്‍ സ്വാതന്ത്ര സമര പോരാളികളുടെ സമരവീര്യം ഉള്‍കൊണ്ടു കൊണ്ട് പരപ്പനങ്ങാടി ടോള്‍ വിരുദ്ധ സമരം 68 ാം ദിവസത്തിലേക്ക് കടന്നു.

മനുഷ്യാവകാശ പ്രവര്‍ത്തന്‍ അഡ്വ. പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു. സഞ്ചാര സ്വാതന്ത്ര്യത്തിനു മേലുള്ള കോര്‍പ്പറേറ്റുകളുടെ കടന്നു കയറ്റത്തെ ജനകീയമായി ചെറുത്തു തോല്‍പ്പിക്കുമെന്ന് സമരത്തെ അഭിസംബോധന ചെയ്ത് നേതാക്കള്‍ അഭിപ്രായപെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ ടോള്‍ വിരുദ്ധ പ്രതിജ്ഞ എടുത്തു.

ടി ഗിരീഷ്, അഷറഫ് ശിഫ, ടി കാര്‍ത്തികേയന്‍, സക്കീര്‍, സിറാജ്, പി കെ അബൂബക്കര്‍ ഹാജി, സനല്‍ നടുവത്ത്, എ.വി സത്യജിത്ത്, സി റഷീദ് എന്നിവര്‍ സംസാരിച്ചു. സമരം ശക്തമായതിനെ തുടര്‍ന്ന് ഒരാഴ്ചയായി ടോള്‍പിരിവ് നിര്‍ത്തിവെച്ചികയാണ്.

 

 

Share news
error: Content is protected !!
Scroll to Top