Section

malabari-logo-mobile

ബിസിനസിന് അനുകൂലമായ സാഹചര്യം: ഖത്തറിന് 10-ാം സ്ഥാനം

HIGHLIGHTS : ദോഹ: ബിസിനസിന് അനുകൂലമായ പരിസ്ഥിതിയെ

ദോഹ: ബിസിനസിന് അനുകൂലമായ പരിസ്ഥിതിയെ കുറിച്ചുള്ള സൂചികയില്‍ ഖത്തറിന് ആഗോള തലത്തില്‍ പത്താം സ്ഥാനം. സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (ഐ എം ഡി) 2013 ആദ്യപാദത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഖത്തര്‍ അഭിമാനകരമായ നോട്ടം കൈവരിച്ചത്. ലോകത്തെ വികസിതമായ രാജ്യങ്ങളടക്കം 60 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഈ വര്‍ഷം സാമ്പത്തിക ബിസിനസ് അടക്കം വിവിധ രംഗങ്ങളില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാനുള്ള ശേഷി ഖത്തറിനുണ്ട്. വിദ്യാഭ്യാസം, വ്യക്തികളുടെ ശേഷി വര്‍ധിപ്പിക്കല്‍, കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകള്‍ ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായി സര്‍വേയില്‍ സൂചിപ്പിക്കുന്നു. ബിസിനസ് വികസിപ്പിക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും ആഗോളതലത്തില്‍ പ്രഗത്ഭ്യമുള്ളവരെ ആകര്‍ഷിക്കാനും രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വകാര്യമേഖലയുടെ വികസനത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും പുരോഗതിക്കും വേണ്ടി ഖത്തര്‍ ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തികരംഗം, വാണിജ്യം, ആഗോള നിക്ഷേപം, വിലനിലവാരം, തൊഴില്‍ മേഖല, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ 15 മേഖലകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍വേ നടത്തുന്നത്. സൂചികയില്‍ ഖത്തര്‍ അഞ്ചു പ്രധാന കാര്യങ്ങള്‍ക്ക് ഉയര്‍ന്ന പോയിന്റാണ് നേടിയത്. 64 ശതമാനം പോയിന്റ് രാഷ്ട്രീയ സ്ഥിരതയ്ക്കും ചലനാത്മകമായ സാമ്പത്തിക രംഗത്തിന് 58 ശതമാനവും അടിസ്ഥാന സൗകര്യത്തിന് 48 ശതമാനവും പോയിന്റുകള്‍ നേടി.  ഫണ്ടുകള്‍ ലഭിക്കാനുള്ള സൗകര്യത്തിനും ഫലപ്രദമായ നിയമാന്തരീക്ഷത്തിനും  38.7 ശതമാനം വീതം പോയിന്റുകളും ഖത്തറിന് ലഭിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!