കൊച്ചി: എല്‍ഡിഎഫിന്റെ ഉപരോധ സമരം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനുമിടയില്‍ മദ്ധ്യസ്ഥന്‍ ഉണ്ടായിരുന്നുവെന്ന് പിസി ജോര്‍ജ്ജ് അതേ സമയം ഈ മദ്ധ്യസ്ഥന്‍ ഇരുകൂട്ടരെയും കബളിപ്പിക്കുകയായിരുന്നുവെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പിസി ജോര്‍ജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്.
മദ്ധ്യസ്ഥന്‍ ഉമ്മന്‍ചാണ്ടിയോടും ഇടതു പക്ഷത്തോടും പറഞ്ഞത് രണ്ട് കാര്യങ്ങളാണെന്നും അതു കൊണ്ടു തന്നെ ജുഡീഷ്യല്‍ അനേ്വഷണം സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം തുടരുകയാണെന്നും പിസി ജോര്‍ജ്ജ്. മോഷ്ടാക്കള്‍ ശിക്ഷിക്കപെടുമെന്നത് പ്രകൃതി നിയമമാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.




