പാനാജി: ഇനി മുതല്‍ ഗോവയില്‍ ഡാന്‍സ് ബാറുകള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.. മുഖ്യമന്ത്രി ഇന്ന് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഗോവയുടെ വിനോദസഞ്ചാരമേഖയെ ഏറെ ബാധിച്ചേക്കാവുന്ന ഈ തീരുമാനം അറിയിച്ചത്.
ഇതേ പോലെ വേശ്യാവൃത്തിയും മയക്കുമരുന്നു കച്ചവടവും ഗോവന്‍മണ്ണില്‍ നിന്ന് തുടച്ച് നീക്കുമെന്നും ആഭ്യന്തരമന്ത്രി കൂുടിയായ പരീക്കര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചിട്ടുള്ള ഗോവ വിദേശ വിനോദസഞ്ചാരികളുടെ പറുദീസയാണ്. മയക്കുമരുന്ന് ട്രാഫിക്കിന്റെ ഒരു പ്രധാന പോയന്റായും ഗോവ കുപ്രസിദ്ധമാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




