സ്വവര്‍ഗ്ഗാനുരാഗികള്‍ മൃഗങ്ങളേക്കാള്‍ നികൃഷ്ടര്‍; അത്തരക്കാരുടെ കഴുത്തരിയണം; സിംബാബ്‌വേ പ്രസിഡന്റ്

സ്വവര്‍ഗാനുരാഗികള്‍ മൃഗങ്ങളേക്കാള്‍ നികൃഷ്ടരാണെന്നും അത്തരക്കാരുടെ കഴുത്ത് അരിയണമെന്നും സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ. സ്വവര്‍ഗാനുരാഗം നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കുമെന്നും മുഗാബെ അഭിപ്രായപെട്ടു.

സ്വവര്‍ഗാനുരാഗികളെ 5 വര്‍ഷത്തേക്ക് ഒരു വീട്ടില്‍ പൂട്ടിയിട്ട് അവരോട് രണ്ടു കുട്ടികളുമായി വരാന്‍ ആവശ്യപെട്ടാല്‍ അവര്‍ക്ക് സാധിക്കില്ലെന്നും അതുകൊണ്ട് നാമവരുടെ കഴുത്തറക്കണമെന്നും അദ്ദേഹം പറഞ്ഞു. യു എസ് പ്രസിഡന്റ് ഒബാമ പറയുന്നത് സഹായം വേണമെങ്കില്‍ സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കണമെന്നാണ്. എന്നാല്‍ നാം അതിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും മുഗാബെ പറഞ്ഞതായാണ് റിപ്പോര്‍ട്ട.

മുഗാബെ ഇതാദ്യമായല്ല സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ കടുത്ത നിലപാടെടുക്കുന്നത്. ഇതിനു മുമ്പും ഇവര്‍ക്കെതിരെ കടുത്ത നിലപാടാണ് മുഗാബെ സ്വീകരിച്ചത്.

 

Share news
error: Content is protected !!
Scroll to Top