സ്വര്‍ണ്ണ വില വീണ്ടും കൂടുന്നു; പവന് 20,400 രൂപ

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 400 രൂപ വര്‍ദ്ധിച്ച് 20,400 രൂപയായി ഗ്രാമിന് 50 രൂപ കൂടി 2,550 രൂപയായി.

ആഗോള വിപണിയില്‍ ഉണ്ടായിരിക്കുന്ന വില വര്‍ദ്ധനവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചിരിക്കുന്നത്.

ഒരാഴ്ചയായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ വിലയിടിവിന് ശേഷം വെള്ളിയാഴ്ച സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരാഴ്ച്ചക്കിടെ 2,560 രൂപയുട കുറവാണ് ഉണ്ടായത്.

അതേ സമയം ആഗോളവിപണിയില്‍ ഉണ്ടായിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ ചാഞ്ചാട്ടമാണ് വിപണിക്ക് തിരിച്ചടിയായിരിക്കുന്നത്. സ്വര്‍ണ്ണ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top