സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്:

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്.  സ്വര്‍ണ്ണവില പവന് 440 രൂപ കുറഞ്ഞ് 21,800 രൂപയിലെത്തി. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലെ വിലയിടിവിന് കാരണമായത്.

എന്നാല്‍ സീസണ്‍ അടുക്കുന്നതിനാല്‍ വരുംദിനങ്ങളില്‍ സ്വര്‍ണ്ണവില ഉയരുമെന്നാണ് സ്വര്‍ണ്ണവ്യാപാരികള്‍ പറയുന്നത്. കൂടാതെ വരാനിരിക്കുന്ന അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഇടയുള്ളതായും വ്യാപാരികള്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top