Section

malabari-logo-mobile

സ്വര്‍ണ്ണക്കപ്പ് കോഴിക്കോടിന്

HIGHLIGHTS : മലപ്പുറം മൂന്നാമത് മലപ്പുറം: 53ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌റെ ഓവറോള്‍

മലപ്പുറം മൂന്നാമത്

മലപ്പുറം:  53ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌റെ ഓവറോള്‍ കിരീടം

sameeksha-malabarinews

കോഴിക്കോടിന്.കലോത്സവത്തിന്റെ അവസാനനാളുവരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തൃശ്ശുരിനെ 12 പോയിന്റ വ്യത്യാസത്തില്‍ രണ്ട#ം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് ഓന്നാമതെത്തിയത്..ഏഴു തവണ തുടര്‍ച്ചയായി കിരീട നേടുന്ന ജില്ലയെന്ന ചരിത്രനേട്ടവും ഇനി കോഴിക്കോടിനു സ്വന്തം. വിജയികള്‍ക്ക് വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബ് സ്വര്‍ണ്ണക്കപ്പ്   സമ്മാനിച്ചു..ആതിഥേയരായ മലപ്പുറം മൂന്നാം സ്ഥാനത്താണ്.

പോയന്റ് നില ചുവടെ ചേര്‍ക്കുന്നു.കോഴിക്കോട്-912 തൃശൂര്‍ – 900, മലപ്പുറം – 881, പാലക്കാട് – 870, കണ്ണൂര്‍ – 867 എറണാകുളം – 859, കോട്ടയം-820, തിരുവനന്തപുരം – 801, ആലപ്പുഴ- 796, കാസര്‍ഗോഡ് – 770, കൊല്ലം-769, വയനാട് – 738, പത്തനംതിട്ട- 707, ഇടുക്കി – 671 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയന്റ്. പോയന്റ്

മുഖ്യവേദിയായ എംഎസ്പി ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി എം.കെ.മുനീര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. കലോല്‍സവം സുവനീര്‍ മന്ത്രി മഞ്ഞളാംകുഴി അലി വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്റ്റര്‍ കെ.അജിത്തിന് നല്‍കി പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ സന്ദേശം ഡി.പി.ഐ എ. ഷാജഹാന്‍ വായിച്ചു. കലോത്സവത്തിന് അടുത്ത വര്‍ഷം ആതിഥ്യമരുളുന്നു പാലക്കാടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പതാക കൈമാറി. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എന്‍. കണ്ടമുത്തന്‍, ഡി.ഡി.ഇ എ. ഗീത എന്നിവര്‍ ചേര്‍ന്ന് പതാക ഏറ്റ് വാങ്ങി.

 

11194 വിദ്യാര്‍ഥികളാണ് കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് 123 പോയിന്റോടെ ഒന്നാമതെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബിഎസ്എസ് ജിഎച്ച്എസ്എസ് ആലത്തൂര്‍ 80 പോയിന്റോടെ ഒന്നാമതെത്തി. സംസ്‌കൃതോല്‍സവത്തില്‍ 95 പോയിന്റ് നേടിയ പാലക്കാടും കണ്ണൂരും ഒന്നാമതെത്തി. ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് 63 പോയിന്റോടെ സംസ്‌കൃതോല്‍സവത്തില്‍ ഒന്നാമതെത്തി. അറബിക് കലോല്‍സവത്തില്‍ 95 പോയിന്റ് നേടിയ പാലക്കാട് കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ ഒന്നാമതെത്തി. 35 പോയിന്റ് നേടിജിഎച്ച്എസ്എസ് തലപ്പുഴ വയനാട് അറബിക് കലോത്സവത്തില്‍ ഒന്നാമതെത്തി.

മലപ്പുറത്തുകാര്‍ ഏഴുനില പന്തൊലൊരുക്കി സ്വീകരിച്ച ഈ മഹാമേള കാണാനെത്തിയവരുടെ കാര്യത്തിലും റിക്കാര്ഡ് സൃഷ്ടടിച്ചിരുക്കുകയാണ്. ഏഴു ലക്ഷം പേരാണ് മേള കാണാനെത്തിയതെന്നാണ് പോലീസിന്റെ കണക്ക്. ഇത് കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!