Section

malabari-logo-mobile

സ്വകാര്യ മേഖലയിലും പട്ടിക വിഭാഗത്തിന് സംവരണം വേണം;കാരാട്ട്

HIGHLIGHTS : കൊല്ലം: സ്വകാര്യ മേഖലയിലും പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണ

കൊല്ലം: സ്വകാര്യ മേഖലയിലും പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കൊല്ലത്ത് സിപിഎം സംഘടിപ്പിച്ച സംസ്ഥാന പട്ടിക വിഭാഗ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സ്വകാര്യവല്‍കരിച്ച പൊതുമേഖലാ സ്ഥാപനങ്ങളില്‍ സവംരണം നടപ്പാക്കുമെന്ന വാഗ്ദാനം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ സ്വകാര്യ മേഖലയില്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് പ്രക്ഷോഭം നയിക്കേണ്ട സാഹചര്യമാണ് ഇന്ത്യയിലെന്നും കാരാട്ട് പറഞ്ഞു.

sameeksha-malabarinews

രാജ്യത്ത് 50 ശതമാനം ഗ്രാമങ്ങളിലെയും ദളിതുകള്‍ക്ക് കുടിവെള്ളമില്ല. സ്കൂളുകളില്‍ പ്രത്യേക ഇരിപ്പിടമാണ്. പൊതുശ്മശാനമോ ക്ഷൗരം ചെയ്യാനോ ഉള്ള അനുവാദമില്ല. സ്ത്രീകള്‍ വന്‍തോതില്‍ ചൂഷണം നേരിടുന്നു. ഇതാണ് ഇന്നിന്റെ യാഥാര്‍ഥ്യം. പലതരത്തിലും തൊട്ടുകൂടായ്മ ഇന്നും തുടരുന്നു. അദ്ദേഹം വിശദീകരിച്ചു.

നവോത്ഥാനവും തൊഴിലാളി പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ പോരാട്ടങ്ങളും കേരളത്തില്‍ സ്ഥിതി വ്യത്യസതമാക്കി. പക്ഷേ പഴയ നാടുവാഴി ജന്മിത്വത്തിന്റെ ചില ലക്ഷണങ്ങള്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ദളിത് വിഭാഗത്തിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് നിരവധി തടസങ്ങള്‍ ഉണ്ട്. ആഗോളവല്‍ക്കരണത്തിന്റെ ദോഷഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് ദളിതരാണ്.

വിദ്യഭായാസ മേഖല സ്വകാര്യ വല്‍ക്കരിച്ച് കൂടുതല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വരുന്നുണ്ടെങ്കിലും ഇവിടെ സംവരണ നയങ്ങളും നിയമങ്ങളും നടപ്പിലാക്കുന്നില്ല എന്നും കാരാട്ട് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!