Section

malabari-logo-mobile

ഖുറാന്‍ മനപാഠമാക്കാത്ത മകനെ കൊന്ന കേസില്‍ ഇന്ത്യന്‍ യുവതിക്ക് ശിക്ഷ

HIGHLIGHTS : ലണ്ടന്‍: ബ്രിട്ടണില്‍ ഖുറാന്‍ മനഃപാഠമാക്കത്തതിന് മകനെ അടിച്ച് കൊന്ന് പെ്‌ടോളൊഴിച്ച് കത്തിച്ച

ലണ്ടന്‍: ബ്രിട്ടനില്‍ ഖുറാന്‍ മനഃപാഠമാക്കത്തതിന് മകനെ അടിച്ച് കൊന്ന് പെടോളൊഴിച്ച് കത്തിച്ച ഇന്ത്യന്‍വംശജ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

മുപ്പത്തി മൂന്നുകാരിയായ സാറാ ഏജാണ് ഏഴുവയസ് പ്രായമുള്ള മകനെ ക്രൂരമായ് കൊന്നത്. 2010 ല്‍ കാര്‍ഡിഫയിലെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. താന്‍ ഏഴുവയസ്സില്‍ ഖുറാന്‍ മനപാഠമാക്കിയിരുന്നെന്നും എന്നാല്‍ യാസിന്‍ ഒരു വര്‍ഷം കൊണ്ട് ഒരു പാഠം മാത്രമാണ് പഠിച്ചതെന്നും ഇതില്‍ ദേഷ്യമുണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ തല്ലിക്കൊന്നതെന്നും. തെളിവ് നശിപ്പിക്കാനാണ് മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചതന്നും ഇവര്‍പറഞ്ഞു. സത്യം പറഞ്ഞില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് ഭര്‍്ത്താവ് ഭീഷണിപ്പെടുത്തിയതിനാലാണ് കുറ്റസമ്മതം നടത്തുന്നതെന്നും അവര്‍ വിചാരണ വേളയില്‍ കോടതിയില്‍ വ്യക്തമാക്കി.

sameeksha-malabarinews

യാസിന്റെ പിതാവ് ബ്രിട്ടീഷുകാരനായ യൂസഫിനെ കോടതി വെറുതെ വിട്ടു. സാറയുടെ ശിക്ഷ കോടതി പിന്നീട് വിധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!