സ്ത്രീകള്‍ സാമ്പത്തിക ചൂഷണങ്ങള്‍ക്ക് അടിമപ്പെടുന്നു – വനിതാ കമ്മീഷന്‍

കോഴിക്കോട്: സാമ്പത്തിക ചൂഷണമുള്‍പ്പെടെ പൊതുസമൂഹത്തില്‍ നേരിടേണ്ടി വരാവുന്ന അതിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ ഇനിയെങ്കിലും ബോധവാന്‍മാരാകണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച കളക്ടറേറ്റില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ പരിശോധിച്ച 58 പരാതികളില്‍ വിവാഹതര്‍ക്ക കേസുകളേക്കാളേറെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുളള പരാതികളായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
അദാലത്തില്‍ 32 കേസുകള്‍ തീര്‍പ്പാക്കുകയും രണ്ട് കേസുകള്‍ ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടിനയക്കുകയും ചെയ്തു. രണ്ട് കേസുകള്‍ ഫുള്‍ബെഞ്ചിന്റെ പരിശോധനക്കും 19 കേസുകള്‍ അടുത്ത അദാലത്തിലേക്കും മാറ്റി.

 

Share news
error: Content is protected !!
Scroll to Top