Section

malabari-logo-mobile

മാധ്യമ പ്രവര്‍ത്തകരുടെ പ്രസ് സ്റ്റിക്കര്‍ ദുരുപയോഗിക്കുന്നതിനെതിരെ നടപടി

HIGHLIGHTS : കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രസ്സ് സ്റ്റിക്കര്‍ ദുരുപയോഗിക്കുന്നതിനെതിരെ കര്‍ശ്ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ സി.എ ലത മുന്നറിയിപ്പ് നല്‍കി. പോലീസ്- മീഡിയ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. പ്രസ് ക്ലബ് നല്‍കുന്ന പ്രസ് സ്റ്റിക്കര്‍ മണല്‍ കടത്താന്‍വരെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്റ്റിക്കര്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന സ്റ്റിക്കര്‍ നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സമര മുഖങ്ങളിലും മറ്റും പോലീസും മാധ്യമ പ്രവര്‍ത്തകരും സംഘര്‍ഷ രഹിതമായ അവസ്ഥയുണ്ടാക്കാന്‍ ശ്രമിക്കണം. കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജി.സ്പര്‍ജ്ജന്‍കുമാര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. കെ ആലിക്കോയ, പ്രസ്‌ക്ലബ് സെക്രട്ടറി സി.വിനോദ് ചന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകരായ പി.ദാമോദരന്‍, ആര്‍.മാധവന്‍ നായര്‍, ടി.സോമന്‍, കെ.ബാബുരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!