Section

malabari-logo-mobile

സ്ത്രീകള്‍ക്ക് സാമൂഹികനീതി ഉറപ്പ് വരുത്തുതിന് മാധ്യമങ്ങളുടെ ഇടപെടല്‍ അനിവാര്യം – പി. ഉബൈദുള്ള എം.എല്‍.എ

HIGHLIGHTS : മലപ്പുറം: സ്ത്രീകള്‍ക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുതില്‍ മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെ് പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. ഇന്‍ഫര്‍മേഷന്...

മലപ്പുറം: സ്ത്രീകള്‍ക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുതില്‍ മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെ് പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് മലപ്പുറം പ്രസ്‌ക്ലബുമായി സഹകരിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഭിശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സ്ത്രീകള്‍ക്ക് ഭരണഘടന അനുശാസിക്കു നിയമ പരിരക്ഷയും പൊതു സമൂഹം നല്‍കിയ സുരക്ഷയും ഉണ്ടായിട്ടും അത് പ്രായോഗിക തലത്തില്‍ നടപ്പാകുന്നില്ല. ബോധവത്ക്കരണത്തിന്റെ അഭാവമായിരിക്കാം ഇത്തരം പ്രശ്‌നത്തിന് കാരണം. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ഭാഗത്ത് നി് ഇടപെടല്‍ ഉണ്ടാകണമെും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ ഇടപെടല്‍ സ്ത്രീ ശാക്തീകരണത്തിന് വലിയ പിന്തുണ നല്‍കി. സ്ത്രീകള്‍ വിപണന രംഗത്തും തൊഴില്‍ രംഗത്തും ശോഭിക്കാന്‍ തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ ഭരണപരമായ ഇടപെടല്‍ പല സ്ഥലങ്ങളിലും മികച്ച രീതിയിലാണെും അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ് സമ്മേളന ഹാളില്‍ നടന്ന ശില്‍പശാലയില്‍ പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. വിവിധ സെക്ഷനുകളിലായി സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച് മഞ്ചേരി മെഡിക്കല്‍ കോളെജിലെ പീഡിയാട്രിഷന്‍ ഡോ. സജിനി പി. സംസാരിച്ചു. സംവരണം ഏര്‍പ്പെടുത്തിയത് കൊണ്ട് മാത്രം സ്ത്രീ ശാക്തീകരണം സാധ്യമാകില്ലെും ആരോഗ്യ സാമൂഹികവിദ്യാഭ്യാസ മേഖലയിലടക്കം തുല്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഭിശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സാമൂഹിക നീതി ഓഫീസിലെ സൂപ്രണ്ട് കെ. കൃഷ്ണമൂര്‍ത്തി എിവര്‍ ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ സ്വാഗതവും പ്രസ് ക്ലബ് ജോ. സെക്രട്ടറി എസ്. മഹേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!