Section

malabari-logo-mobile

സോളാര്‍ വഷളായത് സര്‍ക്കാറിന്റെ പിടിപ്പുകേട്: ഹൈക്കമാന്‍ഡ്.

HIGHLIGHTS : ദില്ലി: സോളാര്‍ കേസ് വഷളാകാന്‍ കാരണം സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട രൂക്...

ദില്ലി: സോളാര്‍ കേസ് വഷളാകാന്‍ കാരണം സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട രൂക്ഷമായ ചേരിപ്പോരില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി. പാര്‍ട്ടി നേതൃയോഗങ്ങളില്‍ ഇനി ഹൈക്കമാന്‍ഡ് പ്രതിനിധികളും പങ്കെടുക്കും.

ഇപ്പോഴുള്ള അവസ്ഥയില്‍ കേരളത്തില്‍ മുന്നോട്ടു പോകുക എന്നത് കോണ്‍ഗ്രസിന് ബുദ്ധിമുട്ടാകുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതെ അവസ്ഥ തുടര്‍ന്നാല്‍ വരുന്ന തെരഞ്ഞെടുപ്പല്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. രമേശ് ചെന്നിത്തല സമര്‍പ്പിച്ച കേരളത്തില്‍ നിന്നുള്ള സംഘടന റിപ്പോര്‍ട്ടിലും രാഹുല്‍ ഗാന്ധി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

sameeksha-malabarinews

കേരളത്തിലെ നിലവിലെ സ്ഥിതി പ്രയാസകരമാണെന്ന് കഴിഞ്ഞ ദിവസം വിഎം സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് സത്യസന്ധമായും നിഷ്്പക്ഷമായും പറഞ്ഞിട്ടുണ്ടെന്നും സോണിയയെ കണ്ട ശേഷം സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!