Section

malabari-logo-mobile

ജോപ്പനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

HIGHLIGHTS : ചെങ്ങനൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ ഇന്നലെ അറസ്റ്റിലായ

ചെങ്ങനൂര്‍:  സോളാര്‍ തട്ടിപ്പ് കേസില്‍ ഇന്നലെ അറസ്റ്റിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്‌സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജസ്‌ട്രേറ്റ് കോടതിയാണ് ജോപ്പനെ റിമാന്റ് ചെയ്തത്.

 

എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘ മാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വെച്ചാണ് ജോപ്പനെ ചോദ്യം ചെയ്തത്. കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയിലാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

ഐപിസി 420 പ്രകാരം വഞ്ചനാകുറ്റത്തിനാണ് ജോപ്പനെതിരെ കേസെടുത്തത്്. പാലക്കാട് സോളാര്‍ പാനല്‍ സ്ഥാപിച്ചു തരാമെന്നു പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തു വെന്നാണ് പരാതി. തട്ടിപ്പില്‍ ജോപ്പനും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ശ്രീധരന്‍ നായര്‍ക്ക് സോളാര്‍ പദ്ധതിയെ കുറിച്ച് പൂര്‍ണമായ ഉറപ്പ് നല്‍കിയത് ജോപ്പനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു ഇടപാട് ഉറപ്പിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുമായി ടെന്നി ജോപ്പന്‍ 700 തവണയിലധികം ഫോണില്‍ ബന്ധപ്പെട്ടതായി നേരത്തെ തെളിഞ്ഞിരുന്നു. തട്ടിപ്പ് നടത്തിയതും ഗൂഡാലോചനയും കരാറും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്നതിനാല്‍ ഓഫീസിനെതിരെയും മഹസര്‍ തയ്യാറാക്കേണ്ടിവരും. അതെസമയം സോളാര്‍ കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!