Section

malabari-logo-mobile

സുതാര്യ ഭരണമെന്ന പേരില്‍ തട്ടിപ്പു ഭരണം;മുഖ്യമന്ത്രി രാജിവെക്കണം;വിഎസ്

HIGHLIGHTS : തിരു: തട്ടിപ്പു കമ്പനികളുടെ സംഘാടകരും സായികളുമായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും

തിരു: തട്ടിപ്പു കമ്പനികളുടെ സംഘാടകരും സായികളുമായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും സുതാര്യ ഭരണമെന്ന പേരില്‍ നടക്കുന്നത് തട്ടിപ്പു ഭരണമാണെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വിഎസ്് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡിലാണ് സോളാര്‍ തട്ടിപ്പിന് ശുപാര്‍ശകത്ത് നല്‍കിയത്. തട്ടിപ്പ് കേസിലെ കൂട്ടുപ്രതിയാണ് ഉമ്മന്‍ ചാണ്ടി. സതരിതയുമായുള്ള ബന്ധം ഉമ്മന്‍ചാണ്ടി തുറന്നു പറയണം. പിസി ജോര്‍ജ്ജാണ് സോളാര്‍ തട്ടിപ്പിന്റെ കാര്യം തന്നോട് പറഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇത് കളളമാണെന്നും വിജ്ഞാന്‍ ഭവനില്‍ വെച്ച് മുഖ്യമന്ത്രി സരിതയെ കണ്ടെന്ന ആരോപണം ഗുരുതരമാണെന്നും വിഎസ് പറഞ്ഞു.

sameeksha-malabarinews

മൂന്ന് മണി മുതല്‍ അഞ്ചുമണിവരെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാധാരണക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നത്്. എന്നാല്‍ സരിതയ്ക്ക് ഏതു സമയത്തും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിച്ചെല്ലാന്‍ അനുവാദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി അവര്‍ക്കുണ്ടായിരുന്ന അടുത്ത ബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിഎസ് പറഞ്ഞു. കൂടാതെ സരിതയുടെ ഭാര്‍ത്താവെന്നു പറയുന്ന ബിജുവുമായി അടച്ചിട്ട മുറിയില്‍ എന്തായിരുന്നു ചര്‍ച്ചനടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജുവിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും വിഎസ് പറഞ്ഞു.

സരിതയുടെ കോട്ടയെത്തെ ഓഫീസ് ഉദ്ഘാടനം ചെയ്തത് മന്ത്രി കെ സി ജോസഫും തൃപ്പുണിത്തുറയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തത് മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറുമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിസ്ഥാനത്തുള്ള കേസില്‍ എഡിജിപി ഹേമേന്ദ്രനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നത് ശരിയല്ലെന്നും കേസില്‍ ആരോപണ വിധേയനായ കെബി ഗണേഷ് കുമാറിന്റെ ബന്ധുവാണ് ഇയാളെന്നും അന്വേഷണ ചുമതല മാറ്റി നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ച യുഎന്‍ അവാര്‍ഡ് റദ്ദാക്കണമെന്നും തട്ടിപ്പിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി അവാര്‍ഡി അര്‍ഹനല്ലെന്നും മുഖ്യമന്ത്രിയുടെ കൈയിലിരിപ്പ് ശരിയല്ലെന്നും രാജിവെച്ച് ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!