Section

malabari-logo-mobile

സിസിടിവി ദൃശ്യങ്ങള്‍ ഇല്ല; മുഖ്യമന്ത്രി വീണ്ടും ഉരുളുന്നു

HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസിലെ ശ്രീധരന്‍ നായരെ കണ്ടത് 2012 ജൂലൈ 9 നാണെന്ന്

തിരു: സോളാര്‍ തട്ടിപ്പ് കേസിലെ ശ്രീധരന്‍ നായരെ കണ്ടത് 2012 ജൂലൈ 9 നാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍. ശ്രീധരന്‍നായര്‍ തന്നെ വന്നു കണ്ടത് ക്വാറി ഉടമകള്‍ക്കൊപ്പമാണെന്നുള്ള തന്റെ നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കൂടെ സരിതയുണ്ടായിരുന്നോ എന്ന കോടിയേരിയുടെ ചോദ്യത്തിന് തന്റെ ഓഫീസില്‍ ധാരാളം സന്ദര്‍ശകര്‍ ഉണ്ടായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രണ്ടാമത്തെ കൂടികാഴ്ച നടത്തിയത് റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനൊപ്പമായിരുന്നു എന്ന് മുഖ്യമന്ത്രി വ്യകതമാക്കി. അതേ സമയം ശ്രധരന്‍ നായര്‍ ഓഫീസില്‍ എത്തിയതിന് ദൃശ്യങ്ങള്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തന്റെ ഓഫീസിലെ ക്യാമറയില്‍ റെക്കോര്‍ഡിങ്ങ് ഇല്ലെന്നും 24 മണിക്കൂറും തല്‍സമയ സംപ്രേഷണം മാത്രമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജൂലൈ 9 നുള്ള സസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടുമോ എന്നുള്ള തോമസ് ഐസക്കിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.

sameeksha-malabarinews

ശ്രീധരന്‍ നായര്‍ തന്നെ കാണാന്‍ വരുന്നതിന് മുമ്പാണ് കരാറില്‍ ഒപ്പിട്ടതെന്നും കൂടികാഴ്ചക്ക് മുമ്പ് തന്നെ ഇയാള്‍ തുക കൈമാറിയിട്ടുണ്ടെന്നും ആദ്യപരാതിയില്‍ നിന്നും ഘടകവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നതെന്നും ഇത്തരത്തില്‍ നിരന്തരം മൊഴി മാറ്റുന്ന ഒരാളുടെ ആരോപണത്തില്‍ തന്നെ എന്തിനാണ് ക്രൂശിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം സോളാര്‍ തട്ടിപ്പ് കേസില്‍ ഇപ്പോള്‍ നടക്കുന്ന അനേ്വഷണം നേരായ വഴിക്കാണെന്നും തെറ്റ് ചെയ്തവര്‍ ആരായാലും നടപടിയെടുക്കുമെന്നും ആഭ്യമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൂടാതെ ശ്രീധരന്‍ നായരുടെ മൊഴിയിലെ വിശ്വാസ്യത പരിശോധിക്കണമെന്നും രഹസ്യമൊഴി കേസനേ്വഷണത്തിന്റെ ഭാഗമാണെന്നും മൊഴി വിശദമായി പരിശോധിച്ചതിന് ശേഷമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയൊള്ളു എന്നും തിരുവഞ്ചൂര്‍ ചോദേ്യാത്തരവേളയില്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!