Section

malabari-logo-mobile

സിപിഐഎം ; മുണ്ടൂരില്‍ സമാന്തര ഏരിയാകമ്മിറ്റി.

HIGHLIGHTS : പാലക്കാട് : മുണ്ടൂരില്‍ സിപിഐഎം വിമതപക്ഷം പുതിയ ഏരിയാകമ്മിറ്റി രൂപീകരിച്ചു.

പാലക്കാട് : മുണ്ടൂരില്‍ സിപിഐഎം വിമതപക്ഷം പുതിയ ഏരിയാകമ്മിറ്റി രൂപീകരിച്ചു. പാലക്കാട് മുണ്ടൂര്‍ ഏരിയാ സെക്രട്ടറി പി എ ഗോകുല്‍ദാസിന്റെ നേതൃത്വത്തിലാണ പുതിയ ഏരിയാ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞദിവസം ഗോകുല്‍ ദാസിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പുതിയ ഏരിയാ കമ്മിറ്റി രൂപികരിച്ചത്.

ഇന്നലെ നടന്ന ഏരിയാകമ്മിറ്റി യോഗവും ഏരിയാ ജനറല്‍ ബോഡിയും ബഹിഷ്‌കരിച്ച വിവഎസ് വിഭാഗക്കാരാണ് യോഗത്തില്‍ പങ്കെടുത്തത്.

sameeksha-malabarinews

ഗോകുല്‍ദാസിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം എട്ടുപേരാണ് ഏരിയാകമ്മിറ്റിയില്‍ നിന്നും  ഇറങ്ങിപ്പോയത്.

കോങ്ങാട് ലോക്കല്‍ കമ്മിറ്റിയിലേക്കാണ് ഗോകുല്‍ ദാസിനെ തരംതാഴ്ത്തിയത്. ഗോകുല്‍ ദാസിന്റ ഭാര്യയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗോകുല്‍ ദാസിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതെന്നാണ് പാര്‍ട്ടി വിശദീകരണം.

സിപിഐഎമ്മിന് ഏറെ സ്വാധീനമുള്ള മുണ്ടൂരില്‍ പുതിയ സമാന്തര ഏരിയാകമ്മിറ്റിയുണ്ടാക്കിയത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!