ചാല ടാങ്കര്‍ അപകടം ; മരണം 20 ആയി

കണ്ണൂര്‍ : കണ്ണൂര്‍ചാലയിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ചാല ദേവി നിവാസില്‍ പ്രമോദ് (42) ആണ് മരിച്ചത്. പ്രമോദിന്റെ അച്ഛന്‍,അമ്മ, അനുജന്‍, അനുജന്റെ ഭാര്യ, ഇളയച്ഛന്‍, ഇളയമ്മ എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇതോടെ ചാല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണ ഇരുപതായി.

കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രമോദ്.
കണ്ണൂര്‍ ചാല ബൈപ്പാസില്‍ കഴിഞ്ഞ മാസം 27-ാം തിയ്യതിയായിരുന്നു ഒരുനാടിനെ മൊത്തം കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.
്‌

Share news
error: Content is protected !!
Scroll to Top