മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ പ്രായോഗികമല്ല: സുപ്രീംകോടതി

ന്യൂദില്ലി : മാധ്യങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേകമായി ഒരു മാര്‍ഗരേഖകൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. മാധ്യമറിപ്പോര്‍ട്ടിങ്ങില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യതക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയില്ലാത്തതാണ് എന്നുകരുതി മാധ്യമങ്ങള്‍ അത് ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.

കോടതി റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം മാര്‍ഗരേഖ പുറത്തിറക്കുന്ന കാര്യം പരിഗണിക്കുകയായിരുന്നു കോടതി.

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിഷയം ചീഫ് ജസ്റ്റിസ് എസ്എച്ച് കപാഡിയ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് പരിഗണിച്ചത്.

സഹാറയും സെബിയും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കാനായിരുന്നു തീരുമാനം.

Share news
error: Content is protected !!
Scroll to Top