Section

malabari-logo-mobile

കൂടംകുളം പ്രതിഷേധം ശക്തം ; സമരം പടരുന്നു.

HIGHLIGHTS : കൂടംകുളം : കൂടംകുളം ആണവനിലയത്തിലേക്കുള്ള പ്രതിഷേധ സമരം ശക്തമാകുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ ആണവനിലയത്തില്‍ ഇന്ധനം

കൂടംകുളം : കൂടംകുളം ആണവനിലയത്തിലേക്കുള്ള പ്രതിഷേധ സമരം ശക്തമാകുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനെതിരെയുള്ള സമരം തുടരുകയാണ്. തിരുനെല്‍വേലി, കന്യാകുമാരിയുടെയും സമീപ ഗ്രാമപ്രദേശങ്ങളിലേക്ക് സമരം വ്യാപിക്കുകയാണ്. ട്രെയിനുകള്‍ പലയിടത്തും തടഞ്ഞിട്ടുണ്ട്. സ്ഥലത്ത് 30 ദിവസത്തേക്ക് നിരോധനാക്ജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞു.

സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. സമരപന്തലിലേക്ക് കൂടുതല്‍ ആളുകളെ കടത്തിവിടുന്നില്ല.

sameeksha-malabarinews

കൂടംകുളത്ത് കടകമ്പോളകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. സമരം നടക്കുന്ന ഇടത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ ഗതാഗതസംവിധാനം പൂര്‍ണമായും സ്തംഭിച്ചരിക്കുകയാണ്‌.

മദ്രാസ് ഹൈക്കോടതി കൂടംകുളം ആണവനിലയത്തിന് അനുമതി നല്‍കിയതോടെയാണ് കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിര്‍മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് നാട്ടുകാര്‍.  ആണവനിലയപദ്ധതി പിന്‍വലിക്കുന്നത് വരെ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചിരുന്നു.

സമരക്കാര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ജയലളിത നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!