സിപിഐഎം നിര്‍ണായക കേന്ദ്രകമ്മറ്റിയോഗം ഉടന്‍ തുടങ്ങും.

ദില്ലി : കേരളത്തിലെ പ്രധാന സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാകുന്ന സിപിഐഎം നിര്‍ണായകേന്ദ്രകമ്മറ്റിയോഗം ഇന്ന് ദില്ലിയില്‍ തുങ്ങും. പോളിറ്റ് ബ്യൂറോ ചേര്‍ന്നതിന് ശേഷമായിരിക്കും യോഗം ആരംഭിക്കുക.

ഇന്നലെ വിഎസ് അച്ചുതാന്ദനും പിണറായി വിജയനും പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം വിഎസ് കേരളകത്തിലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിലപാടുകള്‍ക്ക് വിരുദ്ധമായി ടി പി ചന്ദ്രശേഖരന്റെ കൊലയിലും എംഎം മണിയുടെ വിവാദ പ്രസംഗത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്ന കത്ത് കാരാട്ടിന് നല്‍കിയിരുന്നു. ഈ വിഷയങ്ങളും പാര്‍ട്ടി സെക്രട്ടറി ഉയര്‍ത്തുന്ന വി എസിന്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെയുള്ള നടപടിയും യോഗത്തില്‍ പ്രാധാന ചര്‍ച്ചാവിഷയമാവും.

Share news
error: Content is protected !!
Scroll to Top