സാര്‍സിന് സമാനമായ വൈറസ് സൗദിയില്‍ പടരുന്നതായി റിപ്പോര്‍ട്ട്

റിയാദ്: സാര്‍സിന് സമാനമായ വൈറസ് രോഗബാധ സൗദി അറേബ്യയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ പടരുന്നതായി അധീകൃതര്‍ അറിയിച്ചു.

പുതുതായി ഈ രോഗം ബാധിച്ച നാലുപേരാണ് ചികില്‍സ തേടി ആശുപത്രിയില്‍ എത്തിയത്. ഇവരില്‍ ഒരാളെ പ്രാഥമിക ചികില്‍സക്ക് ശേഷം വിട്ടയച്ചെങ്കിലും മറ്റു 3 പേര്‍ ചികില്‍സ തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം ആദ്യമായി കണ്ടെത്തിയ ഈ പുതിയ വൈറസ് ഇതു വരെ 24 പേരെ ബാധിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 15 പേര്‍ മരിച്ചു.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് ഈ പുതിയ വൈറസ്. ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഈ പുതിയ വൈറസ് ബാധ പരിശോധിക്കാന്‍ സൗദിയിലെത്തും.

 

Share news
error: Content is protected !!
Scroll to Top