പെട്രേളിന് വില വര്‍ദ്ധിച്ചേക്കും

ദില്ലി: പെട്രോള്‍ വില വര്‍ദ്ധിച്ചേക്കും. 70 പൈസ മുതല്‍ 1 രൂപ വരെ വില വര്‍ദ്ധിക്കാനാണ് സാധ്യത. പൊതുമേഖല എണ്ണ കമ്പനികളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.

കഴിഞ്ഞ 3 മാസത്തിനിടെ 4 തവണയായി പെട്രോളിന്റെ വില കുറച്ചിരുന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടുന്ന സാഹചര്യത്തിലാണ് വിലകൂട്ടാനുള്ള എണ്ണ കമ്പനികളുടെ നീക്കം.

ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

 

Share news
error: Content is protected !!
Scroll to Top