സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ യുഎപിഎ ചുമത്തി

zakir-naikമുംബൈ: സാക്കീര്‍ നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നു. മുംബൈയിലെ പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ഇന്ന് രാവിലെ എന്‍ഐഎ സംഘം മുംബൈയിലെ സ്ഥാപനങ്ങളിലെത്തിയാണ് റെയ്ഡ് ആരംഭിച്ചത്. പോലീസ് സംഘവും ഇവര്‍ക്കൊപ്പം റെയ്ഡില്‍ പങ്കെടുത്തു.
ചോദ്യം ചെയ്യലിനായി സാക്കീര്‍ നായിക്കിനെ എന്‍ഈഎ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. അതേസമയം സാക്കീര്‍ നായിക്കിനെതിരെ എന്‍ഐഎ യുഎപിഎ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

നിമയവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും വിവിധ മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കും വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന്റെയും പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ മുസ്ലിം യുവാക്കളെ സാക്കീര്‍ നിയമവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top