സല്‍മാന്‍ഖാന് ലണ്ടനില്‍ പ്രവേശനമില്ല.

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന് ബ്രിട്ടണ്‍ വിസ നിഷേധിച്ചു. സല്‍മാന്‍ സാജിത് നാദിയവാലയുടെ ‘കിക്ക്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ലണ്ടനിലേക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷിച്ചിരുന്നു.

അതെസമയം എന്തുകാരണത്താലാണ് വിസ നിഷേധിച്ചതെന്ന്്് ബ്രിട്ടണ്‍ വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിസ അനുവദിക്കേണ്ടതില്ലെന്നാണ് ബ്രിട്ടനിലെ നിയമങ്ങള്‍ അനുശാസിക്കുന്നതെന്നും ഇതനുസരിച്ചാണ് സല്‍മാന് വിസ നിഷേധിച്ചതെന്നും അനൗദേ്യാഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

എന്നാല്‍ സാങ്കേതിക പിശകാണ് വിസ നിഷേധത്തിന് ഇടയാക്കിയതെന്ന് സംവിധായകന്‍ സാജിത് നാദിയവാല മാധ്യമങ്ങളോട് പറഞ്ഞു. മൃഗവേട്ടയ്ക്കും വഴിയരികില്‍ കിടന്നവരെ വാഹനമിടിച്ച് കൊലപെടുത്തിയതിനും സല്‍മാന്റെ പേരില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top