Section

malabari-logo-mobile

സര്‍ക്കാര്‍ ജോലിക്ക് മലയാളമറിയണമെന്ന ഉത്തരവ് പിന്‍വലിച്ചു.

HIGHLIGHTS : തിരു: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പത്താംക്ലാസ് വരെയെങ്കിലും

തിരു: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പത്താംക്ലാസ് വരെയെങ്കിലും മലയാളം നിര്‍ബന്ധമായി പഠിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. മലയാളം പഠിച്ചിട്ടില്ലാത്തവര്‍ പ്രോബേഷന്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് മലയാളത്തില്‍ യോഗ്യതാ പരീക്ഷ പാസായിരിക്കണമെന്നായിരുന്നു ചട്ടം. ഭാഷാന്യൂനപക്ഷ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്നോക്കം പോയത്.

സര്‍ക്കാര്‍ ഈ വ്യവസ്ഥ കൊണ്ടു വന്നത് മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയില്‍ ഉള്‍പെടുത്തിയാണ്. സംസ്ഥാന മന്ത്രി സഭയായിരന്നു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഈ ഉത്തരവ് നടപ്പിലാക്കാന്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തണമായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പും ഔദേ്യാഗിക ഭാഷാ വകുപ്പും ഈ തീരുമാനത്തോട് യോജിക്കുകയും പിഎസ്സിയോട് നിര്‍ദ്ദേശം ചോദിക്കുകയും ചെയ്തിരുന്നു. ചട്ടം ഭേദഗതിക്കായി ഉത്തരവ് പുറപെടുവിക്കുന്നതിന് മുമ്പായി ഫയല്‍ മന്ത്രി സഭാ യോഗത്തിന്റെ പരിഗണനക്ക് വന്നപ്പോഴാണ് സര്‍ക്കാര്‍ ജോലികിട്ടാന്‍ മലായാളം അറിഞ്ഞിരിക്കണമെന്ന നിര്‍ദ്ദേശം തന്നെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉയര്‍ത്തിയ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

sameeksha-malabarinews

ഏറെ കൊട്ടിഘോഷിച്ച് മലയാള ഭാഷയെ ഒന്നാം ഭാഷയാക്കുമെന്ന നിര്‍ദ്ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയതിനെ തുടര്‍ന്ന് കടുത്ത എതിര്‍പ്പാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!