Section

malabari-logo-mobile

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ; തസ്തികകള്‍ വെട്ടിചുരുക്കും

HIGHLIGHTS : തിരു: രൂപയുടെ മൂല്യ തകര്‍ച്ചയെ തുടര്‍ന്ന് ഉണ്ടായി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷം സൃഷ്ടിച്ച 25...

തിരു: രൂപയുടെ മൂല്യ തകര്‍ച്ചയെ തുടര്‍ന്ന് ഉണ്ടായി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷം സൃഷ്ടിച്ച 25,000 തസ്തികകളില്‍ ഭൂരിഭാഗത്തിനും അംഗീകാരം നല്‍കേണ്ടതില്ലെന്ന് ധനവകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അതേ പടി തന്നെ നില നിര്‍ത്താന്‍ ഈ സാമ്പത്തിക പ്രതിസന്ധി തടസ്സമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

അതേസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാല്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമന നിരോധനം ഏര്‍പെടുത്തുന്ന കാര്യവും പരിഗണിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9.5 ശതമാനം സാമ്പത്തിക വളര്‍ച്ച സംസ്ഥാനത്തിന് നേടാന്‍ കഴിഞ്ഞെങ്കിലും ഇത്തവണ അത്തരത്തിലുള്ള സാധ്യതകള്‍ ധനവിദഗ്ദ്ധര്‍ തള്ളികളയുകയാണ്.

sameeksha-malabarinews

തസ്തികകള്‍ പുതുതായി സൃഷ്ടിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം എല്ലാ വകുപ്പ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ട്. ലാഭകരമല്ലാത്ത പദ്ധതികള്‍ നിര്‍ത്തലാക്കുകയോ ലാഭകരമായവുമായി അവയെ ലയിപ്പിക്കുകയോ ചെയ്യണമെന്നുമാണ് നിര്‍ദ്ദേശിച്ചിരക്കുന്നത്. അധിക തസ്തികകള്‍ കണ്ടെത്തുകയും അത്തരത്തിലുള്ള ജീവനക്കാരെ മറ്റുവകുപ്പുകളില്‍ പുനര്‍ വിന്യസിപ്പിക്കുകയോ ചെയ്യണമെന്ന് കര്‍ശന നിര്‍ദ്ദേശവുമുണ്ട്. ഇതിനു പുറമേ ഓണക്കാലത്തെ ശമ്പളം ബോണസ്സ്,അഡ്വാന്‍സ,് ഉല്‍സവ ബത്ത തടങ്ങിയ ഇനങ്ങളില്‍ നാലായിരം കോടി രൂപ കണ്ടെത്തേണ്ടി വരുമെന്നത് സര്‍ക്കാരിന് മറ്റൊരു തലവേദനയായി കൊണ്ടിരിക്കുകയാണ്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!