Section

malabari-logo-mobile

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി പരാതി രസീത് ലഭിക്കും

HIGHLIGHTS : തിരൂര്‍ : സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ കുറിച്ചോ ചികിത്സയെ

തിരൂര്‍ : സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ കുറിച്ചോ ചികിത്സയെ കുറിച്ചോ ആശുപത്രി പ്രവര്‍ത്തനത്തെ കുറിച്ചോ പരാതിയുണ്ടെങ്കില്‍ ഇനിമുതല്‍ കൈപ്പറ്റ് രസീത് നല്‍കും.
പരാതിയുള്ള ആളള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കിയാല്‍ അപേക്ഷകന് രസീത് നല്‍കണമെന്ന് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇനിമുതല്‍ സര്‍ക്കര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണം എന്ന് കാണിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
പരാതി രസീതിന്റെ മാതൃകയും സര്‍ക്കാര്‍ പുറത്തിക്കിയിരിക്കുന്ന ഉത്തരവിന്റെ പകര്‍പ്പും ഇനിമുതല്‍ ആശുപത്രികലുടെ പ്രധാന നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
രസാതി നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ജീവനക്കാരന്റെ പേരും നല്‍കിയില്ലെങ്കില്‍ സമീപിക്കേണ്ട ഓഫീസ് മേലധികാരിയുടെ പേരും ബോര്‍ഡില്‍ പ്രദര്‍ശിപ്പക്കണമെന്ന് വ്യവസ്ഥയുണ്ട്.

കൂടാതെ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ / പരാതിയില്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ ക്കുറിച്ച് അപേക്ഷകനെ /പരാതിക്കാരനെ ഉടന്‍ വിവരമറിയിക്കണം.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!