സര്‍ക്കാര്‍ അനാസ്ഥ അരിവില കുതിക്കുന്നു

കൊല്ലം : കേരളത്തില്‍ അരി വില കൂടൂന്നു. സംസ്ഥാനത്ത് ബ്രാന്‍്‌റഡ് ഇനത്തില്‍പ്പെട്ട അരിയുടെ മൊത്തവില ക്വിന്റലിന് 24 രൂപയാകുമ്പോള്‍ ചില്ലറ വില്‍പ്പനയില്‍ 29 രൂപ വരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാകുന്നുണ്ട്.

കേരളത്തിലേക്ക് പ്രധാനമായും അരി യെത്തുന്ന കര്‍്ണാടകയില്‍ ഇത്തവണ ഉല്‍പ്പാദനം റക്കോര്‍ഡിലത്തിയിരിക്കെ അവിടെ കിലോക്ക് 15 രൂപയുള്ള അരിക്ക് ഇവിടെ 30 രൂപ വരെ ഈടാക്കുന്നുണ്ട്.

മില്ലുടമകളുടെയും ഇടനിലക്കാരുടെയും ഒത്തുകളിമൂല മാണ്് അരിവിലയില്‍ വര്‍ദ്ധനവ് ഉണ്ടായികൊണ്ടിരിക്കുന്നത്. സീസണായതോടെ കുറഞ്ഞ വിലയ്ക്ക് സംഭരിച്ച അരി കൂടിയ വിലയ്ക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വകാര്യ ്‌വ്യക്തികളും ഇടനിലക്കാരും അമിതലാഭം ഉണ്ടാക്കുമ്പോളും സപ്ലൈകൊ പോലുളള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് അരി സംഭരിക്കാന്‍ തയ്യാറാകാത്തതാണ് വില വര്‍ദ്ധിക്കന്‍ ഒരു പരിതിവരെ കാരണ മായിരിക്കുന്നത്. അതുപോലെ തന്നെ സര്‍ക്കാര്‍ നേരിട്ട് അരി വാങ്ങിയാല്‍ നിലവിലെ വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ അരി നല്‍കാന്‍ കഴിയും .

 

Share news
error: Content is protected !!
Scroll to Top