ടി പി വധം : റൂറല്‍ എസ്പി ഓഫീസിലേക്ക് സിപിഐഎം മാര്‍ച്ച്

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനെതിരെ പാര്‍ട്ടി പ്രത്യക്ഷ സമരം തുടങ്ങി.

. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വടകര മേഖലയില്‍ പോലീസ് കനത്ത സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ആയിരക്കണക്കിന് പോലീസുകാരെയാണ് വിന്യസിപ്പിച്ചിട്ടുളളത്.

മാര്‍ച്ച് രാവിലെ 10.15 മണിക്കാണ് ആരംഭിച്ചത്. മാര്‍ച്ചില്‍ സിപിഎമ്മിന്റെ കോഴിക്കോട് നിന്നുള്ള എല്ലാ പ്രമുഖ നേതാക്കളും പങ്കെടുത്തു.

 

മാര്‍ച്ച് എളമരം കരീം ഉദ്ഘാടനം ചെയ്തു. ഒരു വിഭാഗം മാധ്യമങ്ങള്‍ ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് തിരക്കഥ രചിക്കുകയാണെന്നും അതിനനുസരിച്ച് സിപിഐഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്തി ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും എളമരം പറഞ്ഞു.

മാര്‍ച്ചില്‍ അക്രമം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത പോലീസ് ഇന്റലിജന്‍സിനെ കരീം കണക്കറ്റ് പരിഹസിച്ചു. മാര്‍ച്ചിന് എംഎല്‍എ മാരായ കെകെ ലതിക, എ. പദീപ് കുമാര്‍, പി.ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top