Section

malabari-logo-mobile

സനോജ് വധശ്രമം: ക്രൈംബ്രാഞ്ച് വള്ളിക്കുന്നില്‍

HIGHLIGHTS : വള്ളിക്കുന്ന്: സനോജ് വധശ്രമ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ്.പി. സി.എം. പ്രദീപ് കുമാറിന്റ...

വള്ളിക്കുന്ന്: സനോജ് വധശ്രമ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ്.പി. സി.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സനോജ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വീണ്ടും മൊഴിയെടുത്തു.
2010 ഫെബ്രുവരി 26-നാണ് അരിയല്ലൂരിലെ സനോജിനെ അജ്ഞാതര്‍ വധിക്കാന്‍ ശ്രമിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച് വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനു സമീപം ട്രാക്കില്‍ തള്ളുകയായിരുന്നു. കൈകാലുകള്‍ ഒടിച്ച നിലയിലായിരുന്നു.
സനോജിന്റെ പരസ്പര വിരുദ്ധമായ മൊഴികള്‍ പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു യുവാക്കളെ മുമ്പ് അറസ്റ്റ് ചെയ്‌തെങ്കിലും യഥാര്‍ത്ഥ പ്രതികളല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. അക്രമസംഘത്തെ ഭയന്നാണ് ഈയാള്‍ യഥാര്‍ത്ഥ വിവരം തുറന്ന് പറയാത്തതെന്നും കരുതുന്നു.
സനോജിന്റെ പിതാവ് കൃഷ്ണദാസ്, ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ എന്നിവരില്‍ നിന്നും സംഘം മൊഴിയെടുത്തു. അന്വേഷണം ശരിയായ വഴിയില്‍ നീങ്ങി യതാര്‍ത്ഥ പ്രതികളെ കണ്ടെത്തുമെന്ന വിശ്വാസത്തിലാണ് അരിയല്ലൂര്‍ നിവാസികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!