മംമ്തക്ക് മംഗല്യം

പ്രശസ്ത തെന്നിന്ത്യന്‍ നായിക മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ബാല്യകാല സുഹൃത്തും ബഹറിനിലെ വ്യവസായിയുമായ പ്രജിത്ത് പത്മനാഭനാണ് വരന്‍. കോഴിക്കോട് കടവ് റിസോട്ടിലായിരുന്നു വിവാഹച്ചടങ്ങുകള്‍.
അടുത്ത കുടുബാംഗങ്ങളും സുഹ്യത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സിനിമാരംഗത്ത് നിന്ന് ഹരിഹരന്‍, ശ്യാമപ്രസാദ്, സത്യന്‍ അന്തിക്കാട്, ദിലീപ്, സംവൃതാ സുനില്‍, ഉണ്ണിമേനോന്‍ എന്നിവരും പങ്കെടുത്തു
ബഹറിനിലെ സ്‌കൂളില്‍ ഒരുമിച്ചാണ് മംമതയും പ്രജിത്തും പഠിച്ചിരുന്നതെങ്കിലും ഈ ബന്ധം പ്രണയത്തോളം എത്തിയിരുന്നില്ലായെന്നും പിന്നീട് സഹപാഠിയായ പ്രസീതയുടെ വിവാഹത്തിനെത്തിയപ്പോഴാണ് പ്രണയം തുറന്ന് പറഞ്ഞതെന്നും ഇരുവരും പറഞ്ഞു.
തലശ്ശേരി സ്വദേശികളായ മോഹന്‍ദാസ് ഗീത ദമ്പതികളുടെ മകളാണ് മംമ്ത. വധുവരന്‍മാര്‍ വെള്ള കുതിരപ്പുറത്തേറിയാണ് വിവാഹമണ്ഡപത്തിലെത്തിയത്.
ഹരിഹരന്റെ ‘മയൂഖം’ എന്ന ചിത്രത്തിലൂടെ പുതുമുഖമായി മലയാളത്തിലെത്തി മംമ്ത പിന്നീട് തെന്നിന്ത്യയിലെ തന്നെ താരനായികയാവുകയായിരുന്നു. . മികച്ച ഒരു ഗായിക കൂടിയാണിവര്‍.

Share news
error: Content is protected !!
Scroll to Top